EBM News Malayalam
Leading Newsportal in Malayalam

ബിജെപിയുമായുള്ള ബന്ധം പാർട്ടി ചർച്ച ചെയ്യാനിരിക്കെ നിർണായക നീക്കവുമായി ജയരാജൻ: കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചു


തിരുവനന്തപുരം: ഇടതു മുന്നണി കൺവീനർ ഇ പി ജയരാജൻ കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധനാണെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചു. ഇന്നു നടക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോ​ഗത്തിൽ പങ്കെടുക്കാൻ നിൽക്കാതെ ഇ പി ജയരാജൻ കണ്ണൂരിലേക്ക് പോയെന്നാണ് സൂചന. ഇപി ജയരാജന് ബിജെപിയുമായുള്ള ബന്ധം ഇന്ന് സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യാനിരിക്കെയാണ് നിർണ്ണായക നീക്കം.

ഇപി സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാതെ കണ്ണൂരിലേക്ക് തിരിച്ചതോടെ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് ഇപി പാർട്ടി നേതൃത്വത്തെ അറിയിച്ചു. ഇപി വിവാദം അടക്കം സംഘടനാ പ്രശ്നങ്ങൾ ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യും എന്നാണ് സൂചന.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y