EBM News Malayalam
Leading Newsportal in Malayalam

ബാരാമുള്ളയില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു


ശ്രീനഗർ: ജമ്മു കശ്മീരില്‍ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ബുധനാഴ്ച രാവിലെ ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഭീകരരെ വധിച്ചത്. രണ്ട് സുരക്ഷാസേനാംഗങ്ങള്‍ക്ക് പരിക്കേറ്റു.

read also: കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച്‌ 9 പേര്‍ മരിച്ചു: നിരവധി പേര്‍ ചികിത്സയില്‍

തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും എന്നാല്‍ ഇത് പിടിച്ചെടുത്തിട്ടില്ലെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ഒരു പോലീസ് ഉദ്യോഗസ്ഥനും കരസേനാ ജവാനുമാണ് തീവ്രവാദികളുടെ വെടിവെപ്പില്‍  പരിക്കേറ്റത്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y