തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നു നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ഈ വിവരം ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ആരാധകരോട് പങ്കുവച്ചത്. കഴിഞ്ഞ ദിവസമാണ് അക്കൗണ്ട് ഹാക്ക് ആയതെന്നും സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പേജ് റിക്കവറി ചെയ്യാനുള്ള കാര്യങ്ങള്‍ നടക്കുകയാണെന്നും വിഷ്ണു വീഡിയോയിലൂടെ പറഞ്ഞു. നിലവില്‍ തന്റെ ഫേസ്ബുക്ക് പേജില്‍ വരുന്ന ചിത്രങ്ങള്‍ക്കോ വീഡിയോകള്‍ക്കോ താൻ ഉത്തരവാദിയല്ലെന്നും നടൻ കൂട്ടിച്ചേർത്തു.
‘ഹലോ ഗായ്സ്, അങ്ങനെ എന്റെ ഫേസ്ബുക്ക് പേജും ഹാക്ക്ഡ് ആയിരിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന പേജ് ആരോ ഹാക്ക് ചെയ്തു. അതെന്നെ അറിയിക്കാനായി ഒരുപാട് സുഹൃത്തുക്കള്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. ഇന്നലെ തന്നെ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പേജ് റിക്കവറി ചെയ്യാനുള്ള പ്രോസസ് നടക്കുകയാണ്. ഇപ്പോള്‍ എന്റെ പേജില്‍ വരുന്ന ഫോട്ടോകള്‍ക്കോ വീഡിയോകള്‍ക്കോ ഞാൻ ഉത്തരവാദിയല്ല. അതുകൊണ്ട് ആ വീഡിയോയുടെ ലിങ്ക് ചോദിച്ച് ആരും എന്നെ ദയവ് ചെയ്ത് വിളിക്കരുത്. അത് ഞാനല്ല, ഹാക്ക് ചെയ്തവരാണ് അതൊക്കെ പോസ്റ്റ് ചെയ്യുന്നത്. താങ്ക്യൂ’, വീഡിയോയിൽ വിഷ്ണു പറഞ്ഞു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y