EBM News Malayalam
Leading Newsportal in Malayalam

സ്കൂളില്‍ പ്രിൻസിപ്പലിന്‍റെ ഫേഷ്യൽ: ഇത് കൈയോടെ പൊക്കിയ അധ്യാപികയെ കടിച്ചുമുറിച്ച്‌ പ്രിൻസിപ്പല്‍


ഉന്നാവ്: സ്കൂള്‍ പ്രവർത്തനസമയത്ത് ഫേഷ്യല്‍ ചെയ്യുന്ന പ്രിൻസിപ്പലിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറൽ. മുഖത്തെ സൗന്ദര്യ സംരക്ഷണ പരിപാടിയിൽ ഏർപ്പെട്ടിരുന്ന പ്രിൻസിപ്പലിനെ കൈയോടെ പൊക്കിയ സഹപ്രവർത്തകയെ ഇവർ മർദിക്കുകയും കൈ കടിച്ചുമുറിക്കുകയും ചെയ്തു.

ഉന്നാവ് ജില്ലയിലെ ബിഘപുർ ബ്ലോക്ക് ദണ്ഡമൗ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണു സംഭവം. വിദ്യാർഥികള്‍ക്കു ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്ത് ഇരുന്നുകൊണ്ട് പ്രധാന അധ്യാപിക സംഗീത സിംഗ് മുഖസൗന്ദര്യം വർധിപ്പിക്കാൻ ഫേഷ്യല്‍ ചെയ്യുകയായിരുന്നു.

read also: ഷാളിട്ട് മുറുക്കിയ നിലയിൽ യുവതിയുടെ മൃതദേഹം റെയില്‍വേ സ്റ്റേഷനില്‍

പ്രിൻസിപ്പലിന്‍റെ പ്രവൃത്തി കൈയോടെ പിടികൂടിയത് സ്കൂളിലെ മറ്റൊരു അധ്യാപികയായ ആനം ഖാനാണ്. ഇവർ ദൃശ്യങ്ങള്‍ പകർത്തിയത് ശ്രദ്ധയിൽപ്പെട്ട പ്രിൻസിപ്പല്‍ തന്‍റെ സഹപ്രവർത്തകയെ പിന്തുടരുകയും മർദിക്കുകയും കടിച്ചുമുറിവേല്‍പ്പിക്കുകയുമായിരുന്നു. ആനം ഖാനേറ്റ ക്ഷതങ്ങള്‍ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. സംഭവത്തില്‍ പ്രിൻസിപ്പലിനെതിരേ കേസ് എടുത്തിട്ടുണ്ട് പോലീസ്.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y