നടന്നത് ബോധപൂര്‍വമായ ആക്രമണം, തിക്കും തിരക്കുമുണ്ടാക്കി എന്തോ മൂര്‍ച്ചയുള്ള വസ്തു കണ്ണില്‍ കുത്തി: ജി കൃഷ്ണകുമാര്‍
കൊല്ലം: കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തനിക്ക് എതിരെ ഉണ്ടായത് ബോധപൂര്‍വ്വമായ അക്രമണമെന്ന് കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍. തിക്കും തിരക്കും ഉണ്ടാക്കിയാണ് തന്നെ ആക്രമിച്ചതെന്ന് അദ്ദേഹം പറയുന്നു.
‘ജനപങ്കാളിത്തമുണ്ടായിരുന്നെങ്കിലും തിക്കും തിരക്കും ഉണ്ടാകേണ്ട സാഹചര്യമുണ്ടായിരുന്നില്ല. തിക്കും തിരക്കുമുണ്ടാക്കി ആരോ അപ്രതീക്ഷിതമായി കൂര്‍ത്ത എന്തോ വസ്തുകൊണ്ട് തന്നെ കണ്ണില്‍ കുത്തി’, കൃഷ്ണകുമാര്‍ പറഞ്ഞു. കോര്‍ണിയയില്‍ മുറിവുണ്ടായെന്ന് ഡോക്ടേഴ്സ് അറിയിച്ചെന്നും ജി കൃഷ്ണകുമാര്‍ പറഞ്ഞു. പ്രചരണത്തിനിടയില്‍ ഇന്നലെയാണ് കൃഷ്ണകുമാറിന്റെ കണ്ണിന് പരുക്ക് പറ്റിയത്. ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടമാര്‍ നിര്‍ദേശിച്ചത്.
കുണ്ടറയില്‍ പ്രചാരണം നടന്നപ്പോള്‍ താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഇതിന് പിന്നാലെയാണ് ബോധപൂര്‍വമായ ആക്രമണം നടന്നതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. തൃശൂര്‍ പൂര വിവാദം പരാമര്‍ശിച്ചാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിച്ചത്. ഹിന്ദു വിശ്വാസികളെ വേദനിപ്പിക്കുന്ന പല കാര്യങ്ങളും പൂരവുമായി ബന്ധപ്പെട്ട് നടന്നെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി. കമ്മ്യൂണിസ്റ്റ് ഗുണ്ടകളും പൊലീസും ചേര്‍ന്നാണ് ഇത് ചെയ്തതെന്നും പ്രസംഗിക്കുമ്പോള്‍ പറഞ്ഞു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y