ഇറാന്റെ ആക്രമണം അവഗണിക്കാനാവില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും ഇസ്രായേല്‍, കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍
ടെല്‍ അവീവ്: ഇറാന്റെ ആക്രമണം അവഗണിക്കാനാവില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും ഇസ്രായേല്‍. എന്നാല്‍ ഇസ്രായേല്‍ സാഹസത്തിന് മുതിര്‍ന്നാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാനും തിരിച്ചടിച്ചു.
ആക്രമണത്തിലൂടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ടെഹ്‌റാനെ അനുവദിക്കില്ലെന്ന് ഇസ്രായേല്‍ വാര്‍ കാബിനറ്റ് വ്യക്തമാക്കി. ഇസ്രായേല്‍ വ്യോമസേന ഇറാനെതിരായ പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും യുഎസ് നിര്‍മ്മിത എഫ്-16, എഫ്-15, എഫ്-35 യുദ്ധവിമാനങ്ങളുടെ വ്യൂഹം കരുത്ത് പകരുമെന്നും വാര്‍ കാബിനറ്റ് വ്യക്തമാക്കിയതായി ഇസ്രായേല്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇസ്രായേല്‍ അക്രമണം നടത്തുകയാണെങ്കില്‍ ഉടനടി ശക്തമായി പ്രതികരിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിനെ നേരിടാന്‍ ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ഇറാന്‍ തയ്യാറാകുമെന്ന് ഇറാന്‍ ദേശീയ സുരക്ഷാ വിദേശനയ സമിതിയുടെ വക്താവ് പറഞ്ഞു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y