ജനപ്രിയ വെബ് ബ്രൗസറായ ഗൂഗിൾ ക്രോമിൽ വൻ സുരക്ഷാ പിഴവ്. കേന്ദ്ര കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് സുരക്ഷ പിഴവിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗൂഗിൾ ക്രോമിന്റെ രണ്ട് വേർഷനുകളിലാണ് സുരക്ഷാ പിഴവ് കണ്ടെത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 123.0.6312.58 for Linux എന്ന അപ്‌ഡേറ്റിന് മുമ്പുള്ള ക്രോമിന്റെ പതിപ്പുകൾ, 123.0.6312.58.59 എന്ന അപ്‌ഡേറ്റിന് ശേഷമുള്ള വിൻഡോസ്, മാക്ഒഎസുകളിലെ ക്രോം പതിപ്പുകൾ എന്നിവയിലാണ് പിഴവുകൾ ഉള്ളത്.
ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ എന്നിവ എളുപ്പത്തിൽ കണ്ടെത്താൻ ഹാക്കർമാരെ സഹായിക്കുന്ന തരത്തിലുള്ള സുരക്ഷ പിഴവാണ് ഉള്ളത്. അനധികൃത സോഫ്റ്റ്‌വെയറുകൾ, ഡൗൺലോഡ് എന്നിവ ഈ ക്രോം പതിപ്പുകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഇതിൽ നിന്നും രക്ഷപ്പെടാൻ ഉടൻ തന്നെ പുതിയ സുരക്ഷ അപ്ഡേറ്റുകൾ ഉപയോഗിക്കേണ്ടതാണ്.
കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ മോസില്ല ഫയർഫോക്സിലെ സുരക്ഷാ പിഴവും അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു. കമ്പ്യൂട്ടറിലെ സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും, അതിലൂടെ പ്രധാനപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തിയെടുക്കാനും ഹാക്കർമാരെ സഹായിക്കുന്ന സുരക്ഷാ പിഴവാണ് കണ്ടെത്തിയിട്ടുള്ളത്. മോസില്ലയുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ കഴിയുന്നതും വേഗത്തിൽ പുതിയ അപ്ഡേറ്റ് ഉപയോഗിക്കേണ്ടതാണ്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y