ദൽഹി : മദ്യനയ കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതിയിൽ അടിയന്തിര വാദമില്ല. രാത്രിയിൽ കേസ് അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രീം കോടതി തള്ളി. നാളെ കേസ് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. പ്രത്യേക ബെഞ്ച് കേസ് പരിഗണിക്കില്ലെന്നാണ് വിവരം. നാളെ കേസ് ലിസ്റ്റ് ചെയ്യും. കൂടാതെ ഒരാഴ്ചത്തേക്ക് സുപ്രീം കോടതി അടച്ചിടുമെന്നും റിപ്പോർട്ടുണ്ട്.
read also: സർവ്വവും പിടിച്ചടക്കാൻ നോക്കുന്ന അസുര ശക്തി ഇപ്പോള്‍ മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്യുന്നു: രാഹുൽ ഗാന്ധി
അറസ്റ്റ് രേഖപ്പെടുത്തിയ ഇഡി സംഘം അരവിന്ദ് കെജ്രിവാളുമായി പത്തിലധികം വാഹനങ്ങളുടെ അകമ്പടിയോടെ അരവിന്ദ് കെജ്രിവാളുമായി ഇഡി ഓഫീസിലേക്ക് പോയി. ഇന്ത്യ സഖ്യത്തിന് അനുകൂല മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം ഉയർത്തി.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y