EBM News Malayalam
Leading Newsportal in Malayalam

റെസ്റ്റോറന്റില്‍ അജ്ഞാതരായ അക്രമികള്‍ യുവാവിനെ വെടിവെച്ച് വീഴ്ത്തി, ശേഷം യുവാവിനെ കുത്തിക്കൊലപ്പെടുത്തി


മുംബൈ: മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപത്തെ റെസ്റ്റോറന്റില്‍ അജ്ഞാതരായ അക്രമികള്‍ യുവാവിന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു. വെടിവെച്ച് വീഴ്ത്തിയ ശേഷം ശേഷം ഇയാളെ കുത്തിക്കൊലപ്പെടുത്തി. അവിനാഷ് ധന്വെ എന്ന 32കാരനാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ അക്രമി സംഘത്തിനായുള്ള തിരച്ചിലിലാണ് പോലീസ്. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ഇന്ദാപൂരിലെ പൂനെ-സോലാപൂര്‍ ദേശീയ പാതയിലെ ഹോട്ടല്‍ ജഗദംബയ്ക്കുള്ളില്‍ അവിനാഷ് മൂന്ന് പേര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ്, രണ്ട് അജ്ഞാതരായ ആളുകള്‍ ഭക്ഷണശാലയിലേക്ക് എത്തുന്നത്. ഇതില്‍ ഒരാള്‍ ബാഗില്‍ നിന്ന് തോക്ക് എടുക്കുകയും യുവാവിന് നേരെ നിറയൊഴിക്കുകയുമാണ് ചെയ്യുന്നത്.

എന്നാല്‍ പെട്ടെന്നുള്ള ആക്രമണവും വെടിവെയ്പും കണ്ട, ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ അവിടെ നിന്ന് ഓടിപ്പോകുകയും ചെയ്തു. അഞ്ച് മുതല്‍ ആറ് വരെ ആളുകള്‍ ഒരു കാറില്‍ എത്തി റെസ്റ്റോറന്റിലേക്ക് ഓടുന്നത് കാണുകയും അവിടെ നിന്ന് ഓടി രക്ഷപ്പെടുന്നതിന് മുമ്പ് അവര്‍ ധന്വെയെ കത്തികൊണ്ട് കുത്തുകയും ചെയ്തു. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y