‘അയൽവീട്ടിലെ കല്യാണത്തിന് ചെക്കൻ വന്ന മാരുതി 800ന് മുന്നിൽനിന്ന് ഫോട്ടോ എടുക്കുന്ന ഞാനും കസിനും’- ട്രോളുമായി സന്ദീപ്
അരനൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് തലശ്ശേരി- മാഹി ബൈപ്പാസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചിരുന്നു. തലശ്ശേരി ചോനാടത്ത് മന്ത്രി മുഹമ്മദ് റിയാസും സ്പീക്കർ എ.എൻ.ഷംസീറും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഇതിനിടെ ഇരുവരും എടുത്ത ഫോട്ടോ പോസ്റ്റ് ചെയ്ത് പരിഹാസവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ രംഗത്തെത്തി. അയൽവീട്ടിലെ കല്യാണത്തിന് ചെക്കൻ വന്ന മാരുതി 800 ന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്ന ഞാനും എന്റെ കസിനും എന്നാണു പരിഹാസം.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഹൈസ്കൂൾ കാല നൊസ്റ്റു. അയൽ വീട്ടിലെ കല്യാണത്തിന് ചെക്കൻ വന്ന മാരുതി 800 ന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്ന ഞാനും കസിനും.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y