കൊച്ചി: ഗോവയില്‍ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ പോയ 19കാരനെ കാണാനില്ല. വൈക്കം കുലശേഖരമംഗലം സ്വദേശി സഞ്ജയിയെയാണ് ന്യൂഇയര്‍ മുതല്‍ കാണാതായത്. ഗോവ പൊലീസും തലയോലപ്പറമ്പ് പൊലീസും അന്വേഷണം ആരംഭിച്ചു.
ഡിസംബര്‍ 29നാണ് വൈക്കത്ത് നിന്ന് സഞ്ജയും കൂട്ടുകാരും ഗോവയ്ക്ക് പോയത്. 30ന് ഗോവയില്‍ എത്തിയ ഇവര്‍ 31ന് ആഘോഷം ആരംഭിച്ചു. നേരത്തെ ബുക്ക് ചെയ്ത പ്രകാരം വാകത്തൂര്‍ ബീച്ചിലായിരുന്നു ആഘോഷ പരിപാടികള്‍. എന്നാല്‍ ബീച്ചില്‍ വെച്ച് കൂട്ടംതെറ്റിയ സഞ്ജയ്യെ പിന്നീട് കണ്ടെത്താന്‍ ആയില്ലെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്.
ഉടന്‍ തന്നെ ഗോവ പൊലീസിന് വിവരം കൈമാറിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ബന്ധുക്കള്‍ തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്കി . ഈ പരാതിയുടെ അടിസ്ഥാനത്തില്‍ തലയോലപ്പറമ്പ് പൊലീസും ഗോവയിലേക്ക് തിരിച്ചു. സഞ്ജയ്യുടെ ബന്ധുക്കളും ഗോവയില്‍ എത്തി തിരച്ചില്‍ ആരംഭിച്ചു.