എന്നെ തല്ലാന്‍ കഴിവുള്ള ഒരാള്‍ ജനിക്കണം: ആൾക്കൂട്ടം മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി ബിഗ് ബോസ് താരം
ആരാധകർ ഏറെയുള്ള ഷോയാണ് ബിഗ് ബോസ്. ഹിന്ദി ബിഗ് ബോസ് ഒടിടി 2 വിജയി എല്‍വിഷ് യാദവിനെ ആള്‍ക്കൂട്ടം ആക്രമിച്ചു എന്ന തരത്തിലുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എല്‍വിഷും അടുത്ത സുഹൃത്ത് രാഘവ് ശര്‍മയുമാണ് ആക്രമണത്തിന് ഇരയായതെന്നായിരുന്നു വാർത്തകൾ. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു പ്രതികരണം.
‘അത്തരം റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടാകുന്നതുവരെ വ്യാജ വാര്‍ത്തകള്‍ തഴച്ചുവളര്‍ന്നുക്കൊണ്ടിരിക്കും. എന്നെ തല്ലാന്‍ കഴിവുള്ള ഒരാള്‍ ജനിക്കുന്ന ദിവസം, കലിയുഗം അവസാനിക്കും’- എന്നാണ് എല്‍വിഷ് കുറിച്ചത്.
read also: ലെനോവോ വി15 ഐഎൽടി ജി2: റിവ്യു
എല്‍വിഷും രാഘവ് ശര്‍മയും വൈഷ്ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴായിരുന്നു ആക്രമണം. ക്ഷേത്രത്തിൽ വച്ച് താരത്തെ ആള്‍ക്കൂട്ടം വളഞ്ഞു. മര്‍ദനമേല്‍ക്കാതിരിക്കാന്‍ താരം ഓടി രക്ഷപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.