കയ്യും കാലും തല്ലിയൊടിക്കും, വിയ്യൂരില്‍ കിടന്നാലും ഞങ്ങള്‍ക്ക് പുല്ലാണ്: എസ്ഐയ്‌ക്ക് നേരെ ഭീഷണി പ്രസംഗവുമായി എസ് എഫ് ഐ
തൃശൂര്‍: ചാലക്കുടി സബ് ഇൻസ്‌പെക്‌ടര്‍ അഫ്‌സലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി നേതാവ്. ചാലക്കുടിയില്‍ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ തിരഞ്ഞെടുപ്പ് നടന്നതുമായി ബന്ധപ്പെട്ട് എബിവിപി-എസ് എഫ് ഐ സംഘര്‍ഷം നടന്നിരുന്നു. ഇതിനു പിന്നാലെയുണ്ടായ പ്രതിഷേധ പ്രകടനത്തിനിടെയാണ് എസ്.ഐയ്‌ക്കെതിരെ ഹസൻ മുബാറക്ക് ഭീഷണി ഉയർത്തിയത്.
READ ALSO: പ്രൗഢഗംഭീരം, ജനനിബിഡം: നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയിൽ സമാപനം
‘കുട്ടികളോട് ഇങ്ങനെ പെരുമാറിക്കഴിഞ്ഞാല്‍ രണ്ടുകൈയും കാലും തല്ലിയൊടിക്കും. വിയ്യൂരില്‍ കിടന്നാലും കണ്ണൂരില്‍ കിടന്നാലും പൂജപ്പുര കിടന്നാലും ഞങ്ങള്‍ക്കത് പുല്ലാണ്. ഏതെങ്കിലും ജയില്‍ കാണിച്ചോ ലാത്തികാണിച്ചോ എസ്‌എഫ്‌ഐയെ തടയാമെന്ന് വിചാരിച്ചാല്‍ നിങ്ങള്‍ മണ്ടന്മാരുടെ സ്വര്‍ഗത്തിലാണ്.’ ഹസൻ മുബാറക്ക് പ്രസംഗത്തിൽ പറഞ്ഞു.
എസ്.ഐ. അഫ്‌സലിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക, പൊലീസ് നരനായാട്ടില്‍ പ്രതിഷധിക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് എസ്.എഫ്.ഐ ചാലക്കുടിയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.