തളിപ്പറമ്പ്: വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച 1.600 കിലോഗ്രാം കഞ്ചാവുമായി യുവതി എക്സൈസ് പിടിയിൽ. പയ്യന്നൂർ മുല്ലക്കോട് സ്വദേശിനി സി. നിഖില(29)യാണ് പിടിയിലായത്.
പയ്യന്നൂർ, പെരുമ്പ, കണ്ടങ്കാളി, മുല്ലക്കോട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് മുല്ലക്കോട്ടെ വീട്ടിൽ നിന്ന് ഉണക്ക കഞ്ചാവ് വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തു.
തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ ആണ് യുവതിയെ പിടികൂടിയത്.