പാലാ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. കോതമംഗലം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
രാമപുരം റോഡിൽ മുണ്ടുപാലത്ത് ശബരിമലയിൽ ദർശനത്തിന് ശേഷം മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.
പൊലീസും, ഫയർഫോഴ്സും എത്തി ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.