ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ദുബായില്‍ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് മെലോണി മോദിയ്‌ക്കൊപ്പം സെല്‍ഫിയെടുത്തത്. മെലോണി സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ച ചിത്രം അതിവേഗം വൈറലായി. ‘നല്ല സുഹൃത്തുക്കള്‍ കോപ് 28-ല്‍’ എന്ന തലക്കെട്ടോടെയാണ് മെലോണി ചിത്രം പങ്കുവച്ചത്.
ഭർത്താവിന് 45 കോടിയുടെ സ്വത്തും മൂന്നു കോടിയുടെ ഇന്‍ഷുറന്‍സും: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി
നേരത്തേ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി മെലോണി ഇന്ത്യയില്‍ വന്നിരുന്നു. ബ്രദേഴ്‌സ് ഓഫ് ഇറ്റലി എന്ന തീവ്ര വലതു പാര്‍ട്ടിയുടെ നേതാവായ മെലോണി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ്. മെലോണിയുടെ ട്വീറ്റ് മോദി റീട്വീറ്റ് ചെയ്തിട്ടുണ്ട്. ‘സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണ്’ എന്ന തലക്കെട്ടോടെയാണ് മോദി ചിത്രം റീ ട്വീറ്റ് ചെയ്തത്.