കണ്ണൂർ: പാനൂർ പെരിങ്ങത്തൂരിൽ കിണറ്റിൽ നിന്നും പിടികൂടിയ പുലി ചത്തു. മയക്കുവെടിവച്ചാണ് പുലിയെ വനംവകുപ്പ് പിടികൂടി കൂട്ടിലാക്കിയത്.
വയനാട്ടിൽ നിന്നും വെറ്റിനറി സർജൻ ഉൾപ്പെടെയുള്ള പ്രത്യേക സംഘം എത്തിയാണ് പുലിയെ പിടികൂടിയത്. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. കനകമലയിൽനിന്ന് ഇറങ്ങി വന്നതാണ് പുലിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.
അതേസമയം, പൊതുവെ വന്യമൃഗങ്ങൾ കാണാത്ത പ്രദേശത്ത് പുലിയിറങ്ങിയ ഭീതിയിലാണ് നാട്ടുകാർ.