ചീസ് കോഫിയുടെ ഗുണങ്ങളറിയാം | Benefits, cheese coffee, Latest News, News, Life Style, Health & Fitness
ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഉത്തമമായ ഒന്നാണ് ചീസ് കോഫി. നിരവധി ഗുണങ്ങളാണ് ചീസ് കോഫിക്കുള്ളത്.
കാപ്പി ശരീരഭാരം കുറയ്ക്കാന്‍ ഉത്തമമാണ്. ഒരു കപ്പു കാപ്പിയില്‍ വെറും രണ്ട് കാലറി മാത്രമാണുള്ളത്. ചീസില്‍ കാലറി അടങ്ങിയിട്ടുണ്ടെങ്കിലും ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, പ്രോട്ടീനും സാച്യുറേറ്റഡ് ഫാറ്റും അടങ്ങിയിരിക്കുന്നു.
കാപ്പിയില്‍ കാര്‍ബോഹൈഡ്രേറ്റ് ഒട്ടും അടങ്ങിയിട്ടില്ല. നൂറു ഗ്രാം ചീസിലാകട്ടെ വെറും 1.3 ഗ്രാം മാത്രമേ കാര്‍ബോ ഹൈഡ്രേറ്റ് ഉള്ളൂ. ഇതുകൊണ്ടുതന്നെ ഭാരം കുറയ്ക്കാനുള്ള ഡയറ്റ് ശീലമാക്കിയവര്‍ക്ക് തീര്‍ച്ചയായും നല്ലൊരു ചോയ്സ് ആയിരിക്കും ചീസ് കോഫി.
മൂന്നു മുതല്‍ അഞ്ചു വരെ കപ്പ് കാപ്പി ദിവസവും കുടിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്നു പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. നിയന്ത്രിത അളവില്‍ ചീസ് കഴിക്കുന്നതും ഹൃദയത്തെ ആരോഗ്യമുള്ളതാക്കും. ദിവസം 40 ഗ്രാം ചീസ് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ആരോഗ്യകാര്യത്തില്‍ മാത്രമല്ല, രുചിയിലും കേമനാണ് ചീസ് കോഫി.