EBM News Malayalam
Leading Newsportal in Malayalam

ഷൂട്ടിംഗിനിടെ നടന്‍ സൂര്യക്ക് പരിക്ക്; ചിത്രീകരണം നിര്‍ത്തിവച്ചു


ചെന്നൈ: സിനിമ ഷൂട്ടിംഗിനിടെ നടന്‍ സൂര്യക്ക് പരിക്ക്. പുതിയ ചിത്രം ‘കങ്കുവ’യുടെ ഷൂട്ടിംഗിനിടെയാണ് താരത്തിനു പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ചെന്നൈയിലെ സ്റ്റുഡിയോയില്‍ നടന്ന ഷൂട്ടിംഗിനിടെയാണ്  അപകടം.

ഷൂട്ടിംഗിനിടെ ഒരു റോപ്പ് ക്യാം പൊട്ടി സൂര്യയുടെ തോളിലേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിൽ സാരമായ പരിക്കുകൾ ഇല്ലെന്നാണ് റിപ്പോർട്ട്. എങ്കിലും സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

Also read-നടൻ ആസിഫ് അലിക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സൂര്യയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കങ്കുവയുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്. സിരുത്തെ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.