EBM News Malayalam
Leading Newsportal in Malayalam

ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ 14കാരിയുടെ മൃതദേഹം കണ്ടെത്തി


പാ​ലാ: ഭ​ര​ണ​ങ്ങാ​ന​ത്ത് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ത്ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഭ​ര​ണ​ങ്ങാ​നം ചി​റ്റാ​ന​പ്പാ​റ പൊ​രി​യ​ത്ത് അ​ല​ക്സി​ന്‍റെ മ​ക​ൾ ഹെ​ല​ൻ അ​ല​ക്സി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പേ​രൂ​ർ പാ​യി​ക്കാ​ട് വേ​ണ്ടാ​ട്ടു​മാ​ലി ക​ട​വി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് സ്കൂ​ൾ വി​ട്ട് വ​രു​മ്പോ​ഴാ​ണ് ഹെ​ല​ൻ പാ​ലാ അ​യ്യ​മ്പാ​റ കു​ന്ന​നാം​കു​ഴി കൈ​ത്തോ​ട്ടി​ലേ​ക്ക് വീ​ണ​ത്. ഹെ​ല​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന നി​വേ​ദ്യ എ​ന്ന കു​ട്ടി​യെ ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു. കാ​ണാ​താ​യ സ്ഥ​ല​ത്ത് നി​ന്നും 25 കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക് അ​പ്പു​റം മീ​ന​ച്ചി​ലാ​റ്റി​ൽ ഏ​റ്റു​മാ​നൂ​രി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി തോ​ട്ടി​ലെ വെ​ള്ളം റോ​ഡി​ൽ ക​യ​റി​യ​തോ​ടെ​യാ​ണ് കു​ട്ടി​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ഹെ​ല​നെ ക​ണ്ടെ​ത്താ​നാ​യി രാ​ത്രി ഏ​റെ വൈ​കി​യും തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഹെ​ല​ൻ വീ​ണ കു​ന്ന​നാം കു​ഴി​യി​ൽ നി​ന്ന് ഏ​താ​നും മീ​റ്റ​റു​ക​ൾ മാ​റി മീ​ന​ച്ചി​ലാ​​റാ​ണ് എ​ന്ന​തും തി​ര​ച്ചി​ൽ ദു​ഷ്ക​ര​മാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന്, ഇ​ന്ന് രാ​വി​ലെ മു​ത​ൽ മീ​ന​ച്ചി​ലാ​റി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ നേ​വി​യു​ടെ സ​ഹാ​യം ഉ​ൾ​പ്പ​ടെ തേ​ടാ​നി​രി​ക്കു​ക​യാ​ണ് മൃ​ത​ദേ​ഹം 25 കി​ലോ​മീ​റ്റ​ർ മാ​റി ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ പാ​യി​ക്കാ​ട് വേ​ണാ​ട്ടു​മാ​ലി ക​ട​വി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​വ​രു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർത്ഥി​നി​യാ​യി​രു​ന്നു ഹെ​ല​ൻ.