എരുമപ്പെട്ടി: വഴിയോര കച്ചവടക്കാരനിൽ നിന്ന് നിരോധിത പുകയില ഉൽപന്നമായ 110 പാക്കറ്റ് ഹാൻസ് പിടികൂടി. എരുമപ്പെട്ടി തെക്കുമുറി അയ്യപ്പൻകാവ് അമ്പലത്തിന് സമീപം താമസിക്കുന്ന കേളംപുലാക്കൽ വീട്ടിൽ സുലൈമാനെ(56)യാണ് അറസ്റ്റ് ചെയ്തത്. എരുമപ്പെട്ടി എസ്.ഐ കെ. അനുദാസും സംഘവും ആണ് പിടികൂടിയത്.
എരുമപ്പെട്ടി ബി.എസ്.എൻ.എൽ റോഡിന് എതിർവശത്ത് ചായക്കച്ചവടവും കരിക്കു കച്ചവടവും ചെയ്യുന്ന ഇയാൾ കടയിൽ ഹാൻസ് വിൽപന നടത്തുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്.
കടയിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തത്. സീനിയർ സി.പി.ഒമാരായ അജി പനക്കൽ, ജിനോ സെബാസ്റ്റ്യൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.