മദ്യപാനത്തിനിടെ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി: പ്രതികൾക്ക് 10 വർഷം കഠിനതടവും പിഴയും
മാവേലിക്കര: മദ്യപാനത്തിനിടെ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ നാലുപ്രതികൾക്ക് പത്തുവർഷം കഠിനതടവും രണ്ടരലക്ഷം രൂപവീതം പിഴയും ശിക്ഷ വിധിച്ച് കോടതി. വള്ളികുന്നം കടുവിനാൽ പുതുപ്പുരക്കൽ വീട്ടിൽ രഞ്ജിത്(33) കൊല്ലപ്പെട്ട കേസിൽ മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. അജിത്കുമാറാണ് വിധിച്ചത്.
പ്രതികൾ പിഴയായി നൽകുന്ന തുക രഞ്ജിത്തിന്റെ ഭാര്യക്കും മകൾക്കും നൽകണമെന്നും പിഴയൊടുക്കാത്തപക്ഷം ഒരുവർഷം കൂടി ശിക്ഷയനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
Read Also : സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ അതിതീവ്ര മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും സാധ്യത, അതീവ ജാഗ്രതാ നിര്‍ദ്ദേശം
വള്ളികുന്നം കടുവിനാൽ മലവിള വടക്കതിൽ സനു(29), താമരക്കുളം വേടരപ്ലാവ് വിളയിൽ രതീഷ്കുമാർ(28), താമരക്കുളം കണ്ണനാകുഴി ലക്ഷ്മിഭവനത്തിൽ ശ്രീരാജ് (24), താമരക്കുളം കിഴക്കുംമുറി ഷാനുഭവനത്തിൽ ഷാനു(28) എന്നിവരാണ് കേസിലെ പ്രതികൾ. 2018 ആഗസ്റ്റ് രണ്ടിന് രണ്ടാംപ്രതി രതീഷ്കുമാർ വാടകക്ക് താമസിച്ചിരുന്ന പാലമേൽ ഉളവുക്കാട് രമേശ്ഭവനം വീട്ടിൽവെച്ചായിരുന്നു സംഭവം.