ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സ്വർണ്ണം സമ്മാനിച്ച പുരുഷ വിഭാഗം ഹോക്കി ടീമിലെ താരങ്ങളെ അഭിനന്ദനം അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏഷ്യൻ ഗെയിംസിലെ ഹോക്കി മത്സരത്തിൽ സ്വർണം നേടിയതിൽ ഇന്ത്യൻ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ടീമിലെ എല്ലാ താരങ്ങളെയുമോർത്ത് തങ്ങൾ അഭിമാനിക്കുന്നു. നിങ്ങളുടെ അർപ്പണ ബോധവും കഠിനധ്വാനവും ഇന്ത്യക്ക് ചരിത്ര വിജയമാണ് സമ്മാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സ് മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.