കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തുടര്‍ച്ചയായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ വയോധികനു 40 വര്‍ഷത്തെ കഠിന തടവും പിഴയും. 35,000 രൂപയാണ് പിഴയൊടുക്കേണ്ടത്. പഠിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് തേങ്ങുമുണ്ട തോടൻ വീട്ടില്‍ മൊയ്തുട്ടിയെ ശിക്ഷിച്ചത്. ജില്ലാ അഡീഷണല്‍ സെഷൻസ് കോടതി പ്രത്യേക ജഡ്ജി വി അനസാണ് ശിക്ഷ വിധിച്ചത്.
READ ALSO: ഏജന്റുമാർക്ക് സന്തോഷവാർത്ത! വിവിധ ക്ഷേമ പദ്ധതികൾക്ക് അനുമതി നൽകി എൽഐസി
2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തുടര്‍ച്ചയായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഇയാള്‍ പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.