ചെന്നൈ; ‘സനാതന ധർമ’ വിവാദത്തിൽ ഡി എം കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധിക്ക് പിന്തുണയുമായി കമൽഹാസൻ. ‘സ്വന്തം അഭിപ്രായം പറയാൻ ഉദയനിധിക്ക് അവകാശമുണ്ട്. വിയോജിക്കുന്നവർ സനാതനത്തിന്റെ ഗുണം ഉയർത്തി സംവദിക്കണം. ഭീഷണിപ്പെടുത്തുകയോ വാക്കുകൾ വളച്ചൊടിക്കുകയോ അല്ല വേണ്ടത്, പാരമ്പര്യങ്ങളെക്കുറിച്ച് ക്രിയാത്മകമായ ചർച്ചകൾ അനിവാര്യമാണ്.’
ആരോഗ്യപരമായ സംവാദങ്ങൾക്ക് തമിഴ്നാട് എന്നും വേദിയായിട്ടുണ്ടെന്നും, അത് ഇനിയും തുടരുമെന്നും കമൽഹാസൻ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.ആരോഗ്യകരമായ സംവാദങ്ങൾക്ക് തമിഴ്നാട് എന്നും വേദിയായിട്ടുണ്ടെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ഉദയനിധി സനാതന ധർമത്തെ പകർച്ചാവ്യാധികളായ ഡെങ്കിപ്പനിയുമായും മലേറിയയുമായും ഉപമിച്ചത്. ഇത്തരം കാര്യങ്ങൾ എതിർക്കരുത്, നശിപ്പിക്കുകയാണ് വേണ്ടതെന്നും ഉദയനിധി പറഞ്ഞിരുന്നു.