ഗുവാഹത്തി: നവജാതശിശുവിനൊപ്പം വീട്ടിലായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അസമിലെ മോറിഗാവ് ജില്ലയിലാണ് സംഭവം.
ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ 25കാരിയ്ക്ക് നേരെയാണ് ഈ ക്രൂരത. തിങ്കളാഴ്ച രാത്രി ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്തായിരുന്നു നികിത ദേവിയെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. പ്രദേശത്തെ സിനിമാ തീയറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനാണ് യുവതിയുടെ ഭര്‍ത്താവ്.
read also: ‘തോക്കിൻകുഴലുമായി കാട്ടിൽ വിപ്ലവം ഉണ്ടാക്കാൻ പോയ ജോയ് മാത്യുവിന് ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ’: ഡിവൈഎഫ്ഐ
‘ കഴിഞ്ഞ ഒരുവര്‍ഷമായി താന്‍ നൈറ്റ് ഷിഫ്റ്റിലാണ് ജോലി ചെയ്തിരുന്നത്. അടുത്തിടെയായി രാത്രിയും വൈകീട്ടും ചിലര്‍ പരിസരത്ത് നടക്കുന്നത് ഭര്യ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും താന്‍ ശ്രദ്ധിച്ചിരുന്നില്ല. ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടതെന്ന്’ ഭര്‍ത്താവ് പറഞ്ഞു സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.