ലക്‌നൗ: തീവ്രവാദ സംഘടനയായ അല്‍-ഖ്വയ്ദയിൽ പ്രവർത്തിച്ച ഭീകരന്റെ വീട് കണ്ടുകെട്ടി എൻഐഎ സംഘം. ഉത്തര്‍പ്രദേശിലെ ദുബാഗ പ്രദേശത്തുള്ള മിൻഹാജ് അഹമ്മദ് എന്ന് വ്യക്തിയുടെ വസ്തുവാണ് എൻഐഎ സംഘം കണ്ടുകെട്ടിയത്. ഭീകരവാദ പ്രവര്‍ത്തനങ്ങളിലൂടെ കിട്ടിയ പണം ഉപയോഗിച്ച് നിര്‍മ്മിച്ച വീടാണ് ഇതെന്ന് എൻഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
read also: വിമാനത്തിലെ ടോയ്‌ലറ്റില്‍ ലൈംഗിക ബന്ധം, ദമ്പതികളെ കൈയ്യോടെ പിടികൂടി ജീവനക്കാര്‍
അല്‍-ഖ്വയ്ദയിലേക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്ത കേസില്‍ മിൻഹാജിന് പങ്കു ണ്ടെന്നും കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മിൻഹാജ് ഫണ്ട് നല്‍കിയെന്നും എൻഐഎ കണ്ടെത്തി.