EBM News Malayalam
Leading Newsportal in Malayalam

പനി ബാധിച്ച് സ്കൂളിൽ വരാതിരുന്ന 13കാരനെ ഹോസ്റ്റൽ മുറിയിൽ വച്ച് പീഡിപ്പിച്ചു: സ്കൂൾ പ്യൂൺ അറസ്റ്റിൽ


മധ്യപ്രദേശ്: 13 കാരനെ ഹോസ്റ്റൽ മുറിയിൽ വച്ച് പീഡിപ്പിച്ച കേസില്‍ സ്കൂൾ പ്യൂൺ അറസ്റ്റിൽ. പനി ബാധിച്ച് സ്കൂളിൽ വരാതിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പ്രതി ഹോസ്റ്റൽ മുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. മധ്യപ്രദേശിലെ സത്ന ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലെ പ്യൂണായി ജോലി ചെയ്യുന്ന രവീന്ദ്ര സെൻ (43) ആണ് അറസ്റ്റിലായത്.

പനിയെ തുടർന്ന് വിദ്യാർത്ഥി ക്ലാസിൽ പോകാതെ ഹോസ്റ്റൽ മുറിയിൽ തനിച്ച് ഉണ്ടായിരുന്ന സാഹചര്യം മുതലെടുത്ത് രവീന്ദ്ര സെൻ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. എന്നാൽ, വിദ്യാർത്ഥി മാതാപിതാക്കളെ വിളിച്ച് കാര്യം പറഞ്ഞു. പരാതി നൽകാൻ കുടുംബം സ്കൂളിൽ എത്തിയെങ്കിലും പ്രിൻസിപ്പൽ അവരെ കാണാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

തുടർന്ന് കോൽഗവൻ പൊലീസ് സ്റ്റേഷനിലെത്തിയ കുടുംബം പരാതി നല്കുകയായിരുന്നു. ഐപിസി സെക്ഷൻ 377, പോക്‌സോ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്.