EBM News Malayalam
Leading Newsportal in Malayalam

വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: മിക്സിയുടെ മോട്ടറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി


എറണാകുളം: വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. മിക്സിയുടെ മോട്ടറിന്റെ ഭാഗമെന്ന വ്യാജേന കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. 21 ലക്ഷം രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കുവൈത്തിൽ നിന്നും വന്ന കൊടുവള്ളി സ്വദേശി മുഹമ്മദിൽ നിന്നുമാണ് 422 ഗ്രാം സ്വർണ്ണം പിടികൂടിയത്.

ബാഗേജിനകത്ത് മിക്സിയുടെ മോട്ടറിനുള്ളിലെ ചെമ്പ് കോയിൽ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഇയാൾ സ്വർണ്ണം ഒളിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് സ്വർണ്ണമാണെന്ന് കണ്ടെത്തുകയായിരുന്നു.