EBM News Malayalam
Leading Newsportal in Malayalam

ജര്‍മനി ഇപ്പോഴും മാന്ദ്യത്തില്‍ തന്നെ: റിപ്പോര്‍ട്ട്


ബര്‍ലിന്‍: ജര്‍മനിയിലെ സമ്പദ്‌വ്യവസ്ഥ മന്ദഗതിയില്‍ തന്നെ. മന്ദീഭവിച്ച സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുന്നില്ല.
വിദേശത്ത് നിന്നുള്ള ദുര്‍ബലമായ ഡിമാന്‍ഡും ഉയര്‍ന്ന പലിശനിരക്കും യൂറോപ്പിന്റെ വ്യാവസായിക പവര്‍ഹൗസിനെ ബാധിക്കുന്നതിനാല്‍ ജര്‍മനിയുടെ  മൂന്നാം പാദത്തില്‍ വീണ്ടും സ്തംഭനാവസ്ഥയിലാകുമെന്ന് ബുണ്ടസ്ബാങ്ക് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

അതേസമയം, ജര്‍മന്‍ സാമ്പത്തിക ഉത്പാദനം മൂന്നാം പാദത്തില്‍ വലിയ മാറ്റമില്ലാതെ തുടരുമെന്നും പ്രതീക്ഷയുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ ഇപ്പോഴും മങ്ങലിന്റെ പാതയിലാണെന്നും ഇപ്പോഴും ബലഹീനതയുടെ ഒരു കാലഘട്ടം അനുഭവിക്കുകയാണെന്നും ബുണ്ടസ്ബാങ്ക് കൂട്ടിച്ചേര്‍ത്തു.
2023ല്‍ ചുരുങ്ങുന്ന ഒരേയൊരു വലിയ വികസിത സമ്പദ് വ്യവസ്ഥ ഇതാണെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും പ്രവചിക്കുന്നു.