EBM News Malayalam
Leading Newsportal in Malayalam

വാ​ക്കു​ത​ര്‍ക്കം, യു​വാ​വി​നെ ഷാ​പ്പി​ലെ കു​പ്പി​കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: ഒരാൾ പിടിയിൽ



വൈ​ക്കം: വാ​ക്കു​ത​ര്‍ക്ക​ത്തെ​ത്തു​ട​ര്‍ന്ന് യു​വാ​വി​നെ ഷാ​പ്പി​ലെ കു​പ്പി​കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ൾ അറസ്റ്റിൽ. വെ​ച്ചൂ​ര്‍ ഇ​ട​യാ​ഴം, വേ​രു​വ​ള്ളി ഭാ​ഗ​ത്ത് ര​ഞ്‌​ജേ​ഷ് ഭ​വ​നി​ല്‍ ര​ഞ്‌​ജേ​ഷി(30)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. വൈ​ക്കം പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കവി സച്ചിദാനന്ദന്റെ ആശങ്ക യാഥാർഥ്യമായാൽ അത് കേരളത്തിൽ ജനാധിപത്യ വസന്തത്തിന്റെ ആരംഭം ആയിരിക്കും: കെപി സുകുമാരൻ

ക​ഴി​ഞ്ഞ 18-നു ​വൈ​കു​ന്നേ​രം ഇ​യാ​ള്‍ പു​ന്ന​പ്പു​ഴി ഭാ​ഗ​ത്തു​ള്ള ത​റേ​പ്പ​റ​മ്പ് ഷാ​പ്പി​ല്‍ വ​ച്ച് ത​ല​യാ​ഴം മാ​ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ 42 കാ​ര​നെ ഷാ​പ്പി​ലെ കു​പ്പി ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : വഞ്ചിയൂർ കോടതി പരിസരത്ത് വീടുകയറി ആക്രമണം നടത്തിയ കേസിലെ വിചാരണക്കെത്തിയ സാക്ഷിയെ പ്രതി കുത്തി വീഴ്ത്തി

ഷാ​പ്പി​ല്‍ വ​ച്ച് ഇ​വ​ര്‍ ത​മ്മി​ല്‍ വാ​ക്കു​ത​ര്‍ക്കം ഉ​ണ്ടാ​യിരുന്നു. ഇതിന്റെ ബാക്കിയെന്നോണമാണ് ര​ഞ്‌​ജേ​ഷ് ഇ​യാ​ളെ ആ​ക്ര​മി​ച്ച​ത്. പ​രാ​തി​യുടെ അടിസ്ഥാനത്തിൽ വൈ​ക്കം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.