EBM News Malayalam
Leading Newsportal in Malayalam

കടുത്ത തലവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുപത്തിയഞ്ചുകാരി മരിച്ചു


കാസർഗോഡ്: കടുത്ത തലവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുപത്തിയഞ്ചുകാരി മരിച്ചു. മയിലാട്ടി തൂവൾ പൂങ്കാൽ ഹൗസിലെ സി. നിവ്യ (25) ആണ് മരണപ്പെട്ടത്. മംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു മരണം.

കടുത്ത തലവേദനയെ തുടർന്ന് നിവ്യയെ കഴിഞ്ഞ ദിവസം മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ തലയിൽ ട്യൂമർ കണ്ടെത്തിയിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണപ്പെടുകയായിരുന്നു. രണ്ട് വർഷം മുൻപായിരുന്നു നിവ്യയുടെ വിവാഹം കഴിഞ്ഞത്.

അച്ഛൻ: കൂക്കൾ വിജയൻ നായർ, അമ്മ: ചേവിരി ബാലാമണി, ഭർത്താവ്: മനീഷ് ജയപുരം (എൻജിനിയർ, ചെന്നൈ). സഹോദരങ്ങൾ: സി. വിജി (തെക്കിൽ), സി. നീതു.