EBM News Malayalam
Leading Newsportal in Malayalam

വാഹനരേഖകളില്‍ ഇനി ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പർ: വാഹനരേഖകളില്‍ പരിഷ്കാരം വരുത്തി മോട്ടോർ വാഹന വകുപ്പ്


തിരുവനന്തപുരം: വാഹനരേഖകളില്‍ പരിഷ്കാരം വരുത്തി മോട്ടോർ വാഹന വകുപ്പ്​. ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നത് തടയാനാണ് വാഹനരേഖകളിൽ ഉടമസ്ഥന്‍റെ ആധാർ രേഖകളിലുളള ഫോൺ നമ്പർ മാത്രമേ ഇനിമുതൽ ഉള്‍പ്പെടുത്തൂ.

നേരത്തെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ രേഖകളോ പകര്‍പ്പോ കൈവശമുള്ള ആര്‍ക്കും ഏതു മൊബൈല്‍ നമ്പറും നൽകി രജിസ്റ്റര്‍ചെയ്യാന്‍ കഴിയുമായിരുന്നു. ഇത് വഴി നിരവധി തട്ടിപ്പുകൾ നടക്കുന്നു എന്ന് പരാതികൾ ഉയർന്നതിനെ തുടർന്നാണ് പുതിയ നടപടി.

ജിയോ ഫിനാൻഷ്യൽ സർവീസസ്: ഈ മാസം 21-ന് ലിസ്റ്റ് ചെയ്യും, ഓഹരിയുടെ വില 200 രൂപയ്ക്ക് മുകളിൽ

ഇനിമുതൽ ഉടമസ്ഥാവകാശ കൈമാറ്റമുള്‍പ്പെടെയുള്ള അപേക്ഷകൾ നൽകുമ്പോൾ ഒടിപി ഉടമയുടെ​ മൊബൈല്‍ നമ്പറിലേക്ക് ലഭിക്കും. ഈ ഒടിപി കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ അപേക്ഷ പൂര്‍ത്തിയാകുകയുള്ളൂ. ഫീസും ഓണ്‍ലൈനായി തന്നെയാണ് അടയ്ക്കേണ്ടത്.

തുടര്‍ന്ന് പൂരിപ്പിച്ച അപേക്ഷയുടെയും ഫീസടച്ച രസീതി എന്നിവയുടെ പ്രിന്റൗട്ടും ഒറിജിനല്‍ ആര്‍സിയുമായി വില്‍ക്കുന്നയാള്‍ നേരിട്ട് ആര്‍ടി ഓഫീസിലെത്തി അപേക്ഷ നല്‍കണം. പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ നൽകുന്നതിന് പുതിയ മൂന്ന് കോളങ്ങൾ സോഫ്റ്റുവെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അമ്മയുടെ കാറിന് പിന്നിൽ മൂത്രമൊഴിച്ചതിന് 10 വയസ്സുള്ള ആൺകുട്ടിയെ അറസ്റ്റ് ചെയ്ത് പോലീസ്

ഉടമയുടെ ആധാര്‍നമ്പര്‍, പേര്, മൊബൈല്‍നമ്പര്‍ എന്നിവ നല്‍കിയാൽ മാത്രമേ ഇനി കൈമാറ്റം നടത്താൻ സാധിക്കു. ആധാറിൽ എങ്ങനെയാണോ പേര് നൽകിയിരിക്കുന്നത് അതേപോലെ തന്നെ നൽകിയില്ല എങ്കിൽ അപേക്ഷ സ്വീകരിക്കില്ല.