ജമ്മു കാശ്മീർ മേഖലയ്ക്ക് അനുയോജ്യമായ വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കാൻ ഒരുങ്ങി ചെന്നൈ കോച്ച് ഫാക്ടറി. ഇത് സംബന്ധിച്ച വിവരങ്ങൾ ജനറൽ മാനേജർ ബി.ജി മില്യ പങ്കുവെച്ചിട്ടുണ്ട്. ജമ്മു കാശ്മീരിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് വന്ദേ ഭാരത് നിർമ്മിക്കാൻ സാധ്യത. അതേസമയം, ട്രെയിനുകളിലെ കമ്പാർട്ട്മെന്റുകളിൽ യാത്രക്കാർക്ക് ആവശ്യമായ ചൂടുവെള്ളം ലഭ്യമാക്കാനും പദ്ധതിയിടുന്നുണ്ട്.
അടുത്ത ഘട്ടത്തിൽ എൽഎച്ച്ബി കോച്ചുകൾ ഉള്ള പുഷ്-പുൾ ട്രെയിനുകൾ നിർമ്മിക്കാനും ചെന്നൈ കോച്ച് ഫാക്ടറി പദ്ധതിയിടുന്നുണ്ട്. ഇവ എ.സി ഇതര വന്ദേ ഭാരതിന് സമാനമായ യാത്രാ സൗകര്യമാണ് ഉറപ്പുവരുത്തുക. ഇത്തരം ട്രെയിനുകളുടെ ഇരുവശങ്ങളിലും പ്രത്യേകം നിർമ്മിച്ച രണ്ട് എൻജിനുകൾ ഉണ്ടാകുന്നതാണ്. ഈ വർഷം തന്നെ പുഷ്-പുൾ ട്രെയിനുകൾ പുറത്തിറക്കാനാണ് റെയിൽവേയുടെ തീരുമാനം. കൂടാതെ, വന്ദേ ഭാരത് സ്ലീപ്പറുകളും ഉടൻ സർവീസ് ആരംഭിക്കും.