കച്ചെഗുഡ-ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേ ഭാരത് എത്തുന്നു, പ്രധാന സ്റ്റേഷനുകൾ അറിയാം | indian railway, Vande Bharat Express, Kacheguda
രാജ്യത്ത് അതിവേഗം ജനപ്രീതി നേടിയെടുത്ത വന്ദേ ഭാരത് എക്സ്പ്രസുകളുടെ കുതിപ്പ് തുടരുന്നു. ഇത്തവണ കച്ചെഗുഡ-ബെംഗളൂരു റൂട്ടിലാണ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് എത്തുന്നത്. 2 എക്സിക്യൂട്ടീവ് കോച്ചുകളും, 14 ചെയർ കാറും ഉൾപ്പെടുന്ന 16 കോച്ച് ട്രെയിനാണ് സർവീസിനായി എത്തുക. നിലവിൽ, ട്രെയിനിന്റെ പരീക്ഷണ ഓട്ടങ്ങൾ പുരോഗമിക്കുകയാണ്. ഇവ വിജയകരമായി പൂർത്തിയാക്കിയാൽ ഈ മാസം അവസാനത്തോടെ കച്ചെഗുഡ-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സൗത്ത് സെൻട്രൽ റെയിൽവേ പുറത്തുവിട്ടിട്ടുണ്ട്.
8 മണിക്കൂറിനുള്ളിൽ 618 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. രാമലീലയിലെയും, ദക്ഷിണ തെലങ്കാനയിലെയും പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകുന്നതാണ്. ധർമ്മവാരം, ധോനെ, കുർണൂൽ, ഗഡ്വാൾ ജംഗ്ഷൻ, മെഹബൂബ് നഗർ, ഷാദ്നഗർ എന്നീ സ്റ്റേഷനുകളിലൂടെ വന്ദേ ഭാരത് കടന്നുപോകും. സെക്കന്ദരാബാദ്-വിശാഖപട്ടണം, സെക്കന്ദരാബാദ്- തിരുപ്പതി എന്നീ റൂട്ടുകളിലെ സർവീസിന് ശേഷം റെയിൽവേ നൽകുന്ന മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസാണിത്.