EBM News Malayalam
Leading Newsportal in Malayalam

സ്ത്രീകളെ കടന്നു പിടിച്ചു: രണ്ടു പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ


മൂവാറ്റുപുഴ: സ്ത്രീകളെ കടന്നു പിടിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ. മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ട് പോലീസുകാരെയാണ് രാമമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയവരോടാണ് പോലീസുകാർ അപമര്യാദയായി പെരുമാറിയത്. തുടർന്ന് പോലീസുകാരെ നാട്ടുകാർ തടഞ്ഞുവച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

ഈ രണ്ട് പോലീസുകാരും വെള്ളച്ചാട്ടം കാണാനെത്തിയിരുന്നു. ഇവർ മദ്യപിച്ച ശേഷമാണ് സ്ത്രീകളോട് മോശമായി പെരുമാറിയത്. ആദ്യം പോലീസിൽ പരാതി നൽകിയെങ്കിലും ഒത്തു തീർപ്പിനാണ് ശ്രമിച്ചത്. എന്നാൽ പെൺകുട്ടികൾ പരാതിയുമായി മുന്നോട്ട് പോയതോടെ കേസെടുക്കുകയായിരുന്നു. പിന്നീട് പോലീസുകാരെ മെഡിക്കൽ പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.