EBM News Malayalam

വിപണന മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി ആമസോണ്‍

ദില്ലി: ഇന്ത്യയുടെ നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഫെസിലിറ്റേഷന്‍ ഏജന്‍സിയുമായി സഹകരിച്ചാണ് ആമസോണ്‍ പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. ഇതിലൂടെ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ആമസോണിന്റെ ശ്രമം. രാജ്യത്ത് വിദേശ നിക്ഷേപം കൂടുതല്‍ ഉയര്‍ത്തുന്നതിനായി വിവിധ ബിസിനസ്, നിക്ഷേപ അവസരങ്ങള്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് നല്‍കും.

ഇന്ത്യയുടെ നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഫെസിലിറ്റേഷന്‍ ഏജന്‍സി, ഇന്ത്യയിലേക്ക് സുസ്ഥിര നിക്ഷേപം സുഗമമാക്കുന്നതിനും വിദേശ നിക്ഷേപകര്‍ക്ക് ധാരാളം നിക്ഷേപ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇ-കൊമേഴ്‌സിലുടെ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് അന്താരാഷ്ട്ര വിപണികളിലെത്താനുള്ള ഒരു വേദിയും, വിപണന മാര്‍ഗ്ഗനിര്‍ദ്ദേശവും ആമസോണ്‍ നല്‍കുകയും ചെയ്യുന്നു.

താല്‍പ്പര്യമുള്ള ബ്രാന്‍ഡുകളുമായുള്ള ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ സമര്‍പ്പിത വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുകയും ഞങ്ങളുടെ വ്യക്തിഗത സേവന ആവശ്യങ്ങള്‍ നിറവേറ്റുന്ന സേവന ദാതാക്കളുടെ ശ്രേണിയിലേക്ക് എത്തിച്ച് വിജയത്തിലേക്ക് അവരെ കൈപിടിച്ച് ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യുമെന്ന് ആമസോണ്‍ ഇന്ത്യ സെല്ലര്‍ സര്‍വീസസ് വൈസ് പ്രസിഡന്റ് ഗോപാല്‍ പിള്ള പറയുകയുണ്ടായി.

Comments
Loading...