EBM News Malayalam

സെന്‍സെക്‌സും നിഫ്റ്റിയും മികച്ച നിലവാരത്തില്‍ വ്യാപാരം നടത്തുന്നു

ഹോങ്കോങ്: ഇന്ത്യന്‍ ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും മികച്ച നിലവാരത്തില്‍ വ്യാപാരം നടത്തുന്നു. അമേരിക്ക- ചൈന വ്യാപാര കരാറിന് ധാരണയായതോടെ റെക്കോര്‍ഡ് നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യം ഇന്ന് ഉയര്‍ന്നു.

ഡോളറിനെതിരെ 6.9 എന്ന ഭേദപ്പെട്ട നിലയിലാണ് ചൈനീസ് കറന്‍സി. ഇന്ത്യന്‍ രൂപയുടെ മൂല്യവും ഡോളറിനെതിരെ മെപ്പപ്പെട്ട നിലവാരത്തിലേക്ക് എത്തിയിരുന്നു. ഡോളറിനെതിരെ 70.82 എന്ന നിലയിലാണ് ഇന്ത്യന്‍ നാണയം. സോള്‍, ഹോങ്കോങ് ഓഹരി വിപണികള്‍ നേട്ടത്തിലും എന്നാല്‍ സിഡ്‌നി, ഷാങ്ഹായ് വിപണികള്‍ ന,്ടത്തിലുമാണ്.

Comments
Loading...