EBM News Malayalam

ഹരിയാനയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്നു

ഫരീദാബാദ് : ഹരിയാനയിലെ ഫരീദാബാദിനടുത്തുള്ള ബല്ലഭ്ഗഡ് അഗര്‍വാള്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്നു. കോളേജ് പരിസരത്തെ റോഡില്‍ വെച്ച്, രണ്ട് അക്രമികള്‍ ചേര്‍ന്ന് ആദ്യം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും, ശ്രമം പരാജയപ്പെട്ട ദേഷ്യത്തിന് യുവതിയെ പട്ടാപ്പകല്‍ വെടിവെച്ചു കൊല്ലുകയുമായിരുന്നു. അതേസമയം ഈ യുവതി ഒരു മാസം മുമ്പ്, അക്രമികളില്‍ ഒരാളായ തൗഫീഖിനെതിരെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാക്ഷേപിച്ച് പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടായിരുന്നു.

പ്രാദേശിക പത്രപ്രവര്‍ത്തകരില്‍ ഒരാളായ രാജ് ശേഖര്‍ ഝാ ആണ് തന്റെ ട്വിറ്റെര്‍ ഹാന്‍ഡിലിലൂടെ ഈ അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെച്ചത്. കാറില്‍ നിന്ന് തോക്കുമായി ഇറങ്ങി വന്ന അക്രമി, നികിതയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതും, യുവതി കുതറിയോടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോയിന്റ് ബ്ലാങ്കില്‍ അവളെ വെടിവെച്ചുകൊന്ന ശേഷം അതേ കാറില്‍ കയറി പാഞ്ഞു പോകുന്നതും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്.

തോക്കുചൂണ്ടി വെടിവെക്കാനാഞ്ഞ തൗഫീഖിനെ തടയാന്‍ ശ്രമിച്ചുകൊണ്ട് കാര്‍ ഓടിച്ചിരുന്ന അയാളുടെ കൂട്ടാളി അടുത്തെത്തിയപ്പോഴേക്കും വെടി പൊട്ടിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് തൗഫീഖിനെ വിളിച്ച് കാറില്‍ കയറ്റി അവര്‍ ഇരുവരും കൂടി രക്ഷപ്പെടുകയാണുണ്ടായത്. പെട്ടന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നികിത അപ്പോഴേക്കും മരണപ്പെട്ടിരുന്നു. എസ്ജിഎം നഗര്‍ നിവാസിയായ യുവതി അഗര്‍വാള്‍ കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്നു.

പന്ത്രണ്ടാം ക്ളാസ് വരെ നികിതയുടെ ക്ളാസില്‍ തന്നെയാണ് തൗഫീഖും പഠിച്ചിരുന്നത്. ഇയാള്‍ നികിതയെ പിന്നാലെ നടന്നു ശല്യം ചെയ്യാന്‍ തുടങ്ങിയിട്ട് മാസങ്ങളായി എന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറയുന്നത്. കഴിഞ്ഞ മാസം പ്രതി തൗഫീഖിനെതിരെ നികിത നല്‍കിയ പരാതിയിന്മേല്‍ ഇരു പക്ഷത്തേയും ചര്‍ച്ചക്ക് വിളിച്ചു വരുത്തിയ പോലീസ് ഇവര്‍ തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിച്ച് കേസില്ലാതെ അവസാനിപ്പിച്ചിരുന്നു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

Comments are closed.