EBM News Malayalam

വയസ്സനായി വിമാനത്താവളത്തിലെത്തിയ മുപ്പത്തിരണ്ടുകാരന്‍ പിടിയില്‍

ദില്ലി: വ്യാജ പാസ്‌പോര്‍ട്ടും രേഖകളുമായി മുടിയും താടിയും ഡൈ ചെയ്ത് വെളുപ്പിച്ച് വയസ്സനായി വിമാനത്താവളത്തിലെത്തിയ ജയേഷ് പട്ടേല്‍ എന്ന അഹമ്മദാബാദ് സ്വദേശി സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിലായി.

അമ്രിക് സിങ് എന്ന പേരിലാണ് എണ്‍പത്തൊന്‍പതുകാരന്റെ പാസ്‌പോര്‍ട്ടുമായാണ് ഇയാള്‍ വന്നത്. ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍ കയറാനായി മുടിയും താടിയും നരച്ച് വീല്‍ചെയറില്‍ എത്തിയ ഇയാളുടെ ത്വക്കില്‍ പ്രായത്തിന്റേതായ മാറ്റങ്ങള്‍ ഒന്നും കാണാതിരുന്ന ഇയാള്‍ മുഖത്ത് നോക്കാന്‍ മടി കാണിച്ചിരുന്നു.

വിശദമായ പരിശോധനയ്ക്ക് ഇടയിലാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ആള്‍മാറാട്ടത്തിന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

Comments
Loading...