EBM News Malayalam

R3 -യുടെ വില്‍പ്പന കുറവായി

2018 ഓട്ടോ എക്‌സ്‌പോയിലാണ് YZF R3 ആദ്യമായി യമഹ അവതരിപ്പിച്ചത്. നല്ല രീതിയില്‍ പോയ്‌ക്കൊണ്ടിരുന്ന R3 -യുടെ വിപണി പെട്ടന്നാണ് ഇടിഞ്ഞത്. കവാസാക്കി നിഞ്ച 300, കെടിഎം RC 390 എന്നിവയാണ് വിപണിയില്‍ R3 -യുടെ എതിരാളികള്‍. മറ്റ് രണ്ടു ബൈക്കുകളും ന്യായമായ രീതിയില്‍ വിറ്റഴിഞ്ഞപ്പോള്‍ 2019 മെയ് മാസത്തില്‍ R3 -യുടെ ഒരു യൂണിറ്റ് പോലും വിറ്റ് പോയിട്ടില്ല എന്നത് വളരെ നിരാശാജനകമായ കാര്യമാണ്.R3 -യുടെ പുതിയ പതിപ്പ് അന്താരാഷ്ട്ര വിപണിയില്‍ നേരത്തെ എത്തിയിരുന്നു. ബൈക്കിന് പുറമേ കുറച്ച് മാറ്റങ്ങള്‍ ലഭിച്ചെങ്കിലും എഞ്ചിനില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ഇരട്ട എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ്. നിലവിലുള്ള മോഡലില്‍ നിന്നും കൂടുതല്‍ എയറോഡൈനാമിക്ക് ഡിസൈനാണ് പുതിയ മോഡലിന്. ഈ എയറോഡൈനാമിക്ക് ഡിസൈന്‍ നിലവിലെ മോഡലിലും എട്ട് കിലോമീറ്റര്‍ കൂടുതല്‍ വേഗം സഞ്ചരിക്കാന്‍ പുതിയ മോഡലിനെ സഹായിക്കും.

പുതിയ മെറ്റ്‌സീലര്‍ റെഡിയല്‍ ടയറുകളാണ്, 41 mm കയാബാ ഫോര്‍ക്‌സാണ് മുന്‍വശത്ത്, പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനാണ്. മുന്നില്‍ 298 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 mm ഡിസ്‌കുമാണ്. അന്താരാഷ്ട്ര വിപണിയില്‍ എബിഎസ് ഓപ്പ്ഷണലാണ് എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ അത് സ്റ്റാന്റേഡായി വരുന്നു.

Comments
Loading...