EBM News Malayalam

യമഹ തങ്ങളുടെ 2020 MT-25 മോഡലിനെ മലേഷ്യയില്‍ അവതരിപ്പിച്ചു

മലേഷ്യൻ വിപണിയിലെ തങ്ങളുടെ സാന്നിധ്യം വിപൂലീകരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. അതിന്റെ ഭാഗമായി പരിഷ്ക്കരിച്ച 2020 MT-25 മോഡലിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. നേക്കഡ് ക്വാർട്ടർ-ലിറ്റർ റോഡ്‌സ്റ്ററിന് 21,500 മലേഷ്യൻ റിംഗിറ്റാണ് വില. അതായത് ഏകദേശം 3.80 ലക്ഷം രൂപ. ശരിക്കും MT-03 സ്പോർട്‌സ് ബൈക്കിന് തുല്യമാണ് 2020 യമഹ MT-25 എന്നത് ശ്രദ്ധേയമാണ്.

ബൈക്കിന്റെ ഫീച്ചർ പട്ടികയിൽ എൽഇഡി ഡിആർഎൽ ഉള്ള ഒരു പ്രൊജക്ടർ ഹെഡ്‌ലൈറ്റ്, ഒരു എൽഇഡി ടെയിൽ ലൈറ്റ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടുന്നു.

സ്റ്റൈലിംഗ് സൂചകങ്ങളിൽ ഒരു മസ്കുലർ ഫ്യുവൽ ടാങ്ക്, സ്റ്റെപ്പ്-അപ്പ് സാഡിൽ, സ്പ്ലിറ്റ്-സ്റ്റൈൽ അലോയ് വീലുകൾ എന്നിവയും ലഭ്യമാണ്. തീർന്നില്ല, ഒരു എഞ്ചിൻ കൗൾ എന്നിവയും സ്റ്റൈലിംഗ് ഘടകങ്ങകളിലെ ശ്രദ്ധാകേന്ദ്രമാണ്. ഐസ് ഫ്ലൂ, യമഹ ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ മോട്ടോർസൈക്കിൾ തെരഞ്ഞെടുക്കാൻ സാധിക്കും.

250 സിസി പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് DOHC എഞ്ചിനാണ് പുതിയ MT-25 മോഡലിന്റെ ഹൃദയം. ആറ് സ്പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ മോട്ടോർ 12,000 rpm-ൽ 35 bhp കരുത്തും 10,000 rpm-ൽ 23.6 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മോട്ടോർസൈക്കിളിലെ ഹാർഡ്‌വെയർ ഘടകങ്ങളിൽ സസ്പെൻഷനായി 37 mm KYB അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന റിയർ മോണോ-ഷോക്ക് എന്നിവയും യമഹ ഉൾപ്പെടുത്തിയിരിക്കുന്നു.

ബ്രേക്കിംഗിനായി രണ്ട് വീലുകളിലും സിംഗിൾ ഡിസ്കുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. റൈഡറിന്റെ സുരക്ഷക്കായി ഇരട്ട-ചാനൽ എബിഎസും യമഹ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. ട്യൂബുലാർ ഡയമണ്ട് ഫ്രെയിമിന് ചുറ്റുമാണ് MT-25 നേക്കഡ് റോസ്റ്ററിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

നിലവിൽ MT-15 നേക്കഡ് സ്പോർട്‌സ് മോഡലും R15 V3.0 മോഡലും ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനം നടത്തുന്നതിനാലും 250 സിസി ക്വാർട്ടർ ലിറ്റർ ശ്രേണിയിലെ FZ25 പതിപ്പിന്റെ സാന്നിധ്യവും കാരണം പുതിയ 2020 MT-25 ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കാൻ ഒരു സാധ്യതയും കാണുന്നില്ല.

Comments are closed.