EBM News Malayalam
Leading Newsportal in Malayalam

സൗദിയില്‍ ഫാര്‍മസി മേഖലയില്‍ രണ്ടു ഘട്ടങ്ങളിലായി അന്‍പതു ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ തീരുമാനം

റിയാദ്: സൗദിയില്‍ ഫാര്‍മസി മേഖലയില്‍ രണ്ടു ഘട്ടങ്ങളിലായി അന്‍പതു ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ചതായി തൊഴില്‍ മന്ത്രി അഹമ്മദ് അല്‍ രാജ്ഹി അറിയിച്ചു. ജൂലൈ 22 മുതലുള്ള ആദ്യ ഘട്ടത്തില്‍ 20 ശതമാനവും അടുത്ത വര്‍ഷം ജൂലൈ 11 മുതലുള്ള രണ്ടാം ഘട്ടത്തില്‍ 30 ശതമാനവും സ്വദേശിവല്‍ക്കരണവും നടപ്പിലാക്കുന്നതാണ്.

തുടര്‍ന്ന് മെഡിക്കല്‍ സെന്ററുകള്‍, ക്ലിനിക്കുകള്‍, ആശുപത്രികള്‍, ഫര്‍മാസികള്‍ തുടങ്ങി ഫര്‍മസിസ്റ്റുകളെ ജോലിക്കു വെയ്ക്കുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും പുതിയ തീരുമാനം ബാധകമാണ്. എന്നാല്‍ മരുന്ന് കമ്പനികളിലെയും ഏജന്‍സികളിലെയും വിതരണക്കാരിലെയും ഫാക്ടറികളിലെയും ഫര്‍മസ്യൂട്ടികള്‍ പ്രൊഡക്ടസ് മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് പ്രൊഫഷനില്‍ ജോലി ചെയ്യുന്ന ഫര്‍മസിസ്റ്റുകളെ പുതിയ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.