EBM News Malayalam
Leading Newsportal in Malayalam

കൊറോണ വൈറസ് യൂറോപ്പിലേയ്ക്കും പടരുന്നു ; തുടര്‍ന്ന് പാരിസിലേക്കും

പാരിസ്/കാഠ്മണ്ഡു: കൊറോണ വൈറസ് യൂറോപ്പിലേയ്ക്കും പടരുന്നു. ഫ്രാന്‍സിലാണ് ആദ്യം റൈവസ് ബാധ സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ ബോര്‍ഡെക്സിലുള്ള തെക്കു പടിഞ്ഞാറന്‍ നഗരത്തിലാണ് രോഗ ബാധ സ്ഥിരികരിച്ച ആദ്യ ആള്‍ ചികിത്സയില്‍ കഴിയുന്നത്. രണ്ടാമത്തെ കേസ് പാരിസിലാണെന്നും ഫ്രഞ്ച് ആരോഗ്യ മന്ത്രി ആഗ്‌നസ് അറിയിച്ചു.

രോഗബാധ സ്ഥിരീകരിച്ച മൂന്നുപേരും അടുത്തിടെ ചൈന സന്ദര്‍ശച്ചിരുന്നു. തുടര്‍ന്ന് മൂന്നു പേരെയും പ്രത്യേകം ഐസലോഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. രോഗബാധ സ്ഥിരീകരിച്ച 48 കാരനായ ആള്‍ വുഹാനില്‍ പോയി ജനുവരി 22 നാണ് മടങ്ങിവന്നത്. രോഗബാധയേറ്റ ആള്‍ ഫ്രാന്‍സില്‍ മടങ്ങിയെത്തി നിരവധി പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്.

അതിനാല്‍ ഇവരുമായി അടുത്ത് ബന്ധപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിലാക്കുമെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. അതേസമയം നേപ്പാളില്‍ ഒരു വിദ്യാര്‍ത്ഥിക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാന്‍ നഗരത്തില്‍ നിന്ന് മടങ്ങിയെത്തിയ നേപ്പാള്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വുഹാനിലെ സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുന്ന വിദ്യാര്‍ത്ഥി ജനുവരി അഞ്ചിനാണ് നേപ്പാളില്‍ തിരിച്ചെത്തിയത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ജനുവരി 13 ന് കാഠ്മണ്ഡവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ തൊണ്ടയില്‍ നിന്നുള്ള സ്പെസമെനുകളും രക്തസാംപിളുകളും ശേഖരിച്ച ശേഷം ഹോങ്കോങ്ങിലെ ലോകാരോഗ്യ സംഘടനയ്ക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. രിശോധനയിലാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.