Ultimate magazine theme for WordPress.

റാസല്‍ഖൈമയില്‍ മിനി ബസ് അപകടത്തില്‍ ഒരാള്‍ മരിച്ചു; 10 പേര്‍ക്ക് പരിക്കേറ്റു

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ശൈഖ് മുഹമമ്ദ് ബിന്‍ സായിദ് റോഡില്‍ എക്‌സിറ്റ് 122ന് സമീപത്ത് മിനി ബസ് അപകടത്തില്‍ ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. അശ്രദ്ധമായ ഡ്രൈവിങും, റോഡില്‍ വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്തതും വേഗപരിധി ലംഘിച്ചതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തലകീഴായി മറിഞ്ഞ ബസ് അപകടത്തില്‍ പൂര്‍ണമായി തരകര്‍ന്നു.

തുടര്‍ന്ന് പരിക്കേറ്റ ആറ് പേരെ ശൈഖ് ഖലീഫ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും മറ്റ് നാല് പേര്‍ സഖര്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. മരണപ്പെട്ട തൊഴിലാളിയുടെ മൃതദേഹവും ശൈഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയിലാണ്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവം നടന്ന് എട്ട് മിനിറ്റുകള്‍ക്കകം ആകെ ഒന്‍പത് ആംബുലന്‍സ് യൂണിറ്റുകളും 12 ട്രാഫിക് പട്രോള്‍ സംഘങ്ങളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Comments are closed.