Ultimate magazine theme for WordPress.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണ സമിതി ഇലക്ഷനില്‍ ഇ പി ജോണ്‍സണ്‍ തുടര്‍ച്ചയായ രണ്ടാം തവണയും അസോസിയേഷന്‍ പ്രസിഡന്റായി

ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണ സമിതി ഇലക്ഷനില്‍ ഇ പി ജോണ്‍സണ്‍ തുടര്‍ച്ചയായ രണ്ടാം തവണയും അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി ഇപി ജോണ്‍സണും, സെക്രട്ടറിയായി അബുദുള്ള മല്ലിച്ചേരിയും രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടു.

കെ ബാലകൃഷ്ണനാണ് ട്രഷറര്‍. വൈസ് പ്രസിഡന്റായി അഡ്വ. വൈ എ റഹീം, ജോ. ജനറല്‍ സെക്രട്ടറിയായി ടി കെ ശ്രീനാഥന്‍ എന്നിവരും വിജയിച്ചിരുന്നു. സമവാക്യം മാറിയാണ് ഇക്കുറി മുന്നണികള്‍ രൂപപ്പെട്ടത്. ഇന്‍കാസ്, കെ.എം.സി.സി, ഐ.എം.സി.സി, യുവകലാസാഹിതി, ടീം ഇന്ത്യ, പ്രവാസി ഷാര്‍ജ തുടങ്ങിയ കൂട്ടായ്മകളുടെ പിന്തുണ വിശാല ജനകീയ മുന്നണിക്കായിരുന്നു.

ബി.ജെ.പി അനുകൂല സ്ഥാനാര്‍ഥികളും ചില സ്വതന്ത്ര സ്ഥാനാര്‍ഥികളും വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിച്ചിരുന്നു. ഭാരവാഹികള്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്കായി 43 പേരാണ് മത്സരരംഗത്തുള്ളത്. ആകെ 1419 പേരാണ് വോട്ടു ചെയ്തത്. തുടര്‍ന്ന് ഐ എ എസ് മുന്‍ ഭരണസമിതി നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും അംഗങ്ങള്‍ നല്‍കിയ അംഗീകാരമാണിതെന്ന് വിജയികള്‍ പറയുന്നു.

Comments are closed.