Ultimate magazine theme for WordPress.

രാജീകയ പദവികളും ചിഹ്നവും ഉപേക്ഷിച്ച് ഹാരി- മേഗന്‍ ദമ്പതികള്‍ ഇനി കാനഡയിലേക്ക്

ലണ്ടന്‍: ബ്രിട്ടന്റെ പ്രിന്‍സ് ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രാജീകയ പദവികളും ചിഹ്നവും ഉപേക്ഷിച്ച് കാനഡയില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് രാജകീയ ചുമതലകള്‍ വഹിക്കുന്നതിനായുള്ള സര്‍ക്കാര്‍ ഫണ്ടും ഇരുവരും ഉപേക്ഷിച്ചു. കിരീടവകാശത്തില്‍ ആറാമനാണ് ഹാരി.

കാനഡയില്‍ കഴിയുന്ന മകനൊപ്പം കൂടുതല്‍ സമയം ചിലവഴഇക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനും വേണ്ടി രാജകീയ പദവികള്‍ ഉപേക്ഷിക്കുകയാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പ്രഖ്യാപിച്ചത്. ജേഷ്ഠന്‍ വില്യം രാജകുമാരനുമായുള്ള അകല്‍ച്ചയെ തുടര്‍ന്നാണ് രാജ്യം വിട്ട് സ്വതന്ത്ര സംരംഭം തുടങ്ങാന്‍ സസക്സ് പ്രഭുവും പ്രഭ്വിയുമായ ഇരുവരും തീരുമാനിച്ചതെന്നും വിവരമുണ്ട്.

തുടര്‍ന്ന് തന്റെ കൊച്ചുമകനും കുടുംബത്തിനുവേണ്ടി എല്ലാവരും ഒരുമ്മിച്ച് കെട്ടുറപ്പുള്ളതും പിന്തുണയ്ക്കുന്നതുമായ ഒരു വഴിയാണ് മുന്നോട്ടു വെച്ചിരിക്കുന്നതെന്നും അതില്‍ സന്തോഷം ഉണ്ടെന്നും അവര്‍ നേരിട്ട വെല്ലുവിളികള്‍ തിരിച്ചറിയകുയും കൂടുതല്‍ സ്വതന്ത്രമായ ജീവിതത്തിനുള്ള അവരുടെ ആഗ്രഹത്തെ പിന്തുണയ്ക്കുന്നതായും എലിസബത്ത് രാജ്ഞി അറിയിച്ചു. ഇതുസംബന്ധിച്ച് ബക്കിങ്ങാം കൊട്ടാരം ഔദ്യോഗിക അറിയിപ്പ് ശനിയാഴ്ച പുറത്തിറക്കിയിരുന്നു.

Comments are closed.