Ultimate magazine theme for WordPress.

പാകിസ്താനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കാന്‍ അമേരിക്കയുടെ നിര്‍ദേശം

വാഷിംഗ്ടണ്‍ ഡി.സി: ഭീകര പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്താനു മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കാന്‍ അമേരിക്ക അവരുടെ എയര്‍ലൈനുകള്‍ക്കും പൈലറ്റുമാര്‍ക്കും നിര്‍ദേശം നല്‍കി.

വിമാന സര്‍വീസുകളില്‍ ജാഗ്രത പാലിക്കുക. ഭീകര/തീവ്രവാദ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പാകിസ്താന്‍ മേഖലയിലും വ്യോമപാതയിലൂടെയുമുള്ള വിമാന സര്‍വീസുകള്‍ക്ക് അപകടസാധ്യതയുണ്ടെന്നാണ് യു.എസ് ഏവിയേഷന്‍ റെഗുലേറ്റര്‍ ആയ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ വ്യാഴാഴ്ച ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്ന് വ്യക്തമാക്കുന്നത്.

പാകിസ്താനില്‍ നിലവിലുള്ള ഭീകര ഘടകങ്ങള്‍ സജീവമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ചെറിയ വെടിവയ്പുകള്‍, വിമാനത്താവളങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍, വിമാനവേധ ആക്രമണങ്ങള്‍ എന്നിവയൊക്കെ നടക്കാന്‍ സാധ്യതുണ്ടെന്നതിനാല്‍ വിമാനം ലാന്‍ഡിംഗിനും പറന്നുയരുന്നതിനുമായി താഴ്ന്നുപറക്കുന്ന സാഹചര്യങ്ങളിലും നിലത്തിറക്കിയിരിക്കുമ്പോഴും ആക്രമണം നടക്കുമെന്നതിനാലാണ് മുന്നറിയിപ്പ്.

Comments are closed.