Ultimate magazine theme for WordPress.

യുകെയില്‍ മങ്കിപോക്സ് വൈറസ് സ്ഥിരീകരിച്ചു

യുകെയില്‍ മങ്കിപോക്സ് വൈറസ് സ്ഥിരീകരിച്ചു.അടുത്തിടെ നൈജീരിയയിലേക്ക് പോയ ഇംഗ്ലണ്ടിലെ ഒരാള്‍ക്കാണ് മങ്കിപോക്സ് വൈറസ് ബാധിച്ചതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി.ചിക്കന്‍പോക്‌സുമായി സാമ്യമുള്ള ,ആളുകള്‍ക്കിടയില്‍ എളുപ്പത്തില്‍ പടരാത്ത ഒരു അപൂര്‍വ വൈറല്‍ അണുബാധയാണ് മങ്കിപോക്സ്. മിക്ക ആളുകളും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സുഖം പ്രാപിക്കുന്നു. എന്നിരുന്നാലും, ചില സന്ദര്‍ഭങ്ങളില്‍ ഗുരുതരമായ രോഗം ഉണ്ടാകാം. യുകെഎച്ച്‌എസ്‌എയുടെ അഭിപ്രായത്തില്‍ മങ്കിപോക്സ് വൈറസ് സാധാരണയായി നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗമാണ്. ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇത് ഗുരുതരമാകാറുള്ളൂ. രോഗബാധിതരായ മിക്ക രോഗികളും ചുരുങ്ങിയ സമയത്തിനുള്ളില്‍ സുഖം പ്രാപിക്കുന്നു.

Leave A Reply

Your email address will not be published.