Ultimate magazine theme for WordPress.

കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ച് കുവൈറ്റ്‌

കുവൈത്ത്‌സിറ്റി: കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ച് കുവൈറ്റ്‌. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കൽ സർവീസസ് വിഭാഗമാണ് പരിശോധന നിരക്കുകളിൽ കുറവ് വരുത്തിക്കൊണ്ട് പുതിയ ഉത്തരവിറക്കിയത്.

സ്വകാര്യ ക്ലിനിക്കുകളിൽ പരിശോധനാ നിരക്ക് ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് കോവിഡ്19 പരിശോധനയ്ക്കുള്ള ഫീസിൽ കുറവ് വരുത്തിയത്. ഈ മാസം 26 ഞായറാഴ്ച മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിലാവുക.

പി.സി.ആർ, ആന്റിജൻ പരിശോധനകളുടെ നിരക്കാണ് കുറച്ചത്. കോവിഡ്19 രോഗ നിർണയത്തിനായുള്ള പി.സി.ആർ പരിശോധനക്ക് നേരത്തെ 20 ദിനാർ ആയിരുന്നത് 14 ആയാണ് കുറച്ചത്. പുതിയ ഉത്തരവ് അനുസരിച്ചു ആന്റിജൻ പരിശോധനക്കുള്ള ഫീസ് മൂന്നു ദിനാറായും കുറച്ചിട്ടുണ്ട്.

Expertouch Media Academy – EMA
Leave A Reply

Your email address will not be published.